നവോദയ ആറാം ക്ലാസ്: അപേക്ഷ നവംബർ 30 വരെ

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനായി നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അംഗീകാരമുള്ള സ്‌കൂളിൽ ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. സ്വന്തം ജില്ലയിലെ സ്കൂളിലേക്കു മാത്രമേ അപേക്ഷിക്കാവൂ. നേരത്തേ 5 ജയിച്ചവർ അപേക്ഷിക്കേണ്ട. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ ലവൽ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. അപേക്ഷാഫീസില്ല.

കേരളത്തിലെ 14 ജില്ലകളിലായി 14 സ്കൂളുകളുണ്ട്. 6 മുതൽ 12 വരെ ക്ലാസുകളിലായി സിബിഎസ്‌ഇ സിലബസ് അനുസരിച്ചാണു പഠനം. സ്‌കൂൾ ക്യാംപസിൽ താമസിച്ചു പഠിക്കണം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ സൗജന്യം. 9–12 ക്ലാസുകളിൽ മാത്രം 600 രൂപ പ്രതിമാസ ഫീസുണ്ട്. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർ ഈ ഫീസും നൽകേണ്ട.

ജനനം 2009 മേയ് ഒന്നിനു മുൻപോ 2013 ഏപ്രിൽ 30നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. ഫോമും പ്രോസ്‌പെക്ടസും www.navodaya.gov.in എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ പ്രയാസമുളളവർക്ക് നവോദയ സ്കൂളുകളിൽ അപേക്ഷാസമർപ്പണത്തിനു സൗജന്യസഹായം ലഭിക്കും.

ജനനം 2009 മേയ് ഒന്നിനു മുൻപോ 2013 ഏപ്രിൽ 30നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. ഫോമും പ്രോസ്‌പെക്ടസും www.navodaya.gov.in എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ പ്രയാസമുളളവർക്ക് നവോദയ സ്കൂളുകളിൽ അപേക്ഷാസമർപ്പണത്തിനു സൗജന്യസഹായം ലഭിക്കും.

എട്ടു വരെ മലയാളമാധ്യമം. തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും, സോഷ്യൽ സയൻസ് ഹിന്ദിയിലും. പത്തിലും പന്ത്രണ്ടിലും സിബിഎസ്‌ഇ പരീക്ഷയെഴുതാം. മൂന്നിലൊന്നു സീറ്റ് പെൺകുട്ടികൾക്കാണ്. പട്ടികജാതി / വർഗ സംവരണം ജില്ലയിലെ ജനസംഖ്യാനുപാതികമായിട്ടാണ്. പക്ഷേ യഥാക്രമം 15 / ഏഴര ശതമാനത്തിൽ കുറയില്ല. രണ്ടും ചേർത്ത് 50 ശതമാനത്തിൽ കൂടുകയുമില്ല.

ഭിന്നശേഷിക്കാർക്കു കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം. ഓരോ സ്കൂളിലും 80 സീറ്റുകളിലേക്കാവും പ്രവേശനം. 9–ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദി പ്രദേശങ്ങളിലെവിടെയെങ്കിലുമുള്ള സ്‌കൂളിലേക്കു മാറി ഒരു വർഷം പഠിക്കേണ്ടിവരും.

പ്രവേശനപരീക്ഷ ഏപ്രിൽ 30ന്

2022 ഏപ്രിൽ 30നു നടത്തുന്ന ടെസ്‌റ്റിലെ പ്രകടനം ആധാരമാക്കിയാണ് സിലക്‌ഷൻ. ഇതിന്റെ ഘടനയിങ്ങനെ:

  • മാനസികശേഷി: 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ്
  • അരിത്‌മെറ്റിക്: – 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
  • ഭാഷ: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
  • ആകെ: 80 ഒബ്‌ജക്ടീവ് ചോദ്യം, 100 മാർക്ക്, 120 മിനിറ്റ്. തെറ്റിനു മാർക്ക് കുറയ്‌ക്കില്ല. അഞ്ചാം ക്ലാസിൽ കുട്ടി പഠിച്ച ഭാഷയിൽ പരീക്ഷയെഴുതാം. പരീക്ഷാഫലം ജൂണിൽ വരും. ഈ പരീക്ഷ ഒരു പ്രാവശ്യം മാത്രമേ എഴുതാൻ അനുവാദമുള്ളൂ. ടെസ്‌റ്റിലെ ചോദ്യമാതൃകകളുൾപ്പെടെ കൂടുതൽ വിവരങ്ങൾക്കു പ്രോസ്പെക്ടസ് നോക്കുക.

Content Summary : Navodaya Class 6 Admission 2021 Started

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick