കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച 2021-22 വർഷത്തെ ബി.എസ്.സി നഴ്സിംഗ് (ആയുർവേദം ),ബി. ഫാം (ആയുർവേദം ) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ നാലാം ഘട്ട അലോട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ അസൽ രേഖകളുമായി ഈ മാസം 11നകം കോളേജിൽ പ്രവേശനം നേടേണ്ടതാണ്.