കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സില്‍ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍, ബിരുദ/പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍, റിസര്‍ച്ച് സ്‌കോളര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം. സീനിയര്‍ സിറ്റിസണ്‍സ് കെയര്‍, ഡ്രഗ് അബ്യൂസ് പ്രിവെന്‍ഷന്‍, മറ്റ് സോഷ്യല്‍ ഡിഫന്‍സ് പ്രശ്‌നങ്ങള്‍ എന്നീ മേഖലകളിലേക്കാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സ് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്നത്. കുറഞ്ഞത് നാല് ആഴ്ചയും പരമാവധി മൂന്നു മാസവുമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സ് നല്കുന്ന ഇന്റേണ്‍ഷിപ്പിൻെറ കാലാവധി.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://nisd.gov.in/internship.html