നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൻറെ ഹയർ സെക്കൻഡറി, സീനിയർ സെക്കൻഡറി കോഴ്സുകളുടെ പരീക്ഷ നവംബർ 12 മുതൽ നടക്കും.ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന പരീക്ഷയുടെ ഡേറ്റ് ഷീറ്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് എൻ.ഐ.ഒ.എസിൻറെ ഔദ്യോഗിക വെബ്സൈറ്റായ nios.ac.in സന്ദർശിച്ച് തീയതി മനസ്സിലാക്കാം.വിദേശത്തുള്ള വിദ്യാർത്ഥികൾക്ക് നവംബർ 11ന് പരീക്ഷ ആരംഭിക്കും. ഡേറ്റ് ഷീറ്റ് റീജിയണൽ സെന്ററുകളുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും