ന്യൂഡൽഹി : അഖിലേന്ത്യാ ക്വാട്ടയിൽ 10 % മുന്നാക്ക സംവരണവും 27 % ഒബിസി സംവരണവും നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരായ ഹർജികൾ 16 ലേക്ക് മാറ്റിയ സാഹചര്യത്തിൽ ഹർജികളിൽ കോടതിയുടെ തീർപ്പ് വന്നതിനുശേഷമേ പി ജി മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് കൗൺസിലിങ് നടപടികൾ ഉണ്ടാവു എന്ന് കേന്ദ്രം ഇന്നലെ കോടതിയിൽ അറിയിച്ചു . ഇതോടെ പി ജി മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് കൗൺസിലിങ് നടപടികൾ നവംബർ 16 നു ശേഷമായിരിക്കുമെന്ന് ഉറപ്പായി.