മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവരുടെ എണ്ണത്തിലെ വർധന മുൻകൂട്ടിക്കാണാതെ നടത്തിയ പ്ലസ് വൺ പ്രവേശനം ഇക്കുറി ഒന്നാംനിരക്കാർക്ക് ഇഷ്ടസ്കൂൾ കിട്ടാൻ തടസ്സമാകും.പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലകത്തിന്റെ സോഫ്റ്റ് വെയറിൽ മാറ്റംവരുത്തൽ സാധ്യമല്ലാത്തതിനാൽ ഇനി മാറ്റം സാധ്യവുമല്ല. ഒക്ടോബർ ആറിനാണ് രണ്ടാംഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. 21 വരെ കുട്ടികൾക്ക് ചേരാം. സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നെ സ്കൂൾ മാറ്റം അനുവദിക്കുന്നതല്ല.ഒരു സ്കൂളിലും പ്രവേശനം കിട്ടാതെ നിൽക്കുന്നവർക്കു മാത്രമേ സപ്ലിമെന്ററി പട്ടികയ്ക്കുശേഷം അപേക്ഷിക്കാനാകൂ.അകലെയുള്ള സ്കൂളുകളിൽ ചേർന്ന കുട്ടികൾക്ക് സപ്ലിമെന്ററി പട്ടികപ്രകാരം അപേക്ഷിക്കാനാകില്ല.