മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ, ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിൽ സപ്ലിമെന്ററി അലോട്മെന്റ് മുഖേന പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 18 ന് വൈകിട്ട് നാല് മണി വരെ അവസരം.
ഇതു വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താത്തവർക്കും പ്രവേശനം ലഭിച്ചതിനു ശേഷം വിവിധ കാരണങ്ങളാൽ പ്രവേശനം റദ്ദായി പോയവർക്കും അലോട്ട്മെൻറ് ലഭിച്ച് നിശ്ചിത സമയത്തിനകം ഫീസടച്ച് പ്രവേശനം എടുക്കാൻ കഴിയാഞ്ഞവർക്കും ഇപ്രകാരം സപ്ലിമെൻററി രജിസ്ട്രേഷന് പുതിയ അപേക്ഷ നൽകാം.
ഒൺലൈനായി നൽകിയ അപേക്ഷയിലെ പിശക് മൂലം അലോട്ട്മെൻറ് ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ ലഭിച്ച അലോട്ട്മെൻറ് റദ്ദായി പോയവർക്കും പുതുതായി ഫീസ് ഒടുക്കാതെ തന്നെ പഴയ അപേക്ഷാ നമ്പറും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലോഗ് – ഇൻ ചെയ്ത് സപ്ലിമെൻററി അലോട്ട്മെൻറിനായി പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.