ആർട്സ് , ഹ്യൂമാനിറ്റീസ് ,കോമേഴ്‌സ് വിദ്യാർത്ഥികൾക്കും ഇനി ബാച്‌ലർ ഓഫ് സയൻസ് ( ബി എസ് )ബിരുദം ലഭിക്കും .ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിലാണ് ഇതുൾപ്പെടെ നിര്ദേശമുള്ളത് .4 വർഷ പ്രോഗ്രാമിൽ 160 ക്രെഡിറ്റ് പൂർത്തിയാക്കുന്നവർക്ക് ബി എസ് സി , ബി എ ,ബി കോം , ബി ഇ , ബി ടെക് എന്നിങ്ങനെയും 4 വർഷ പ്രോഗ്രാമിൽ ഗവേഷണത്തിന്റെ 12 ക്രെഡിറ്റ് ഉൾപ്പെടെ 160 ക്രെഡിറ്റ് പൂർത്തിയാക്കുന്നവർക്ക് ബി എസ് സി (ഓണേഴ്‌സ് വിത്ത് റിസർച്ച് )ബി എ (ഓണേഴ്‌സ് വിത്ത് റിസർച്ച് ) എന്നിങ്ങനെയും ബിരുദം ലഭിക്കും . ഇവയെ പൊതുവായി ബാച്‌ലർ ഓഫ് സയൻസ് ബി എസ് എന്ന് വിളിക്കാം . 4 വർഷ ഓണേഴ്‌സ് പൂർത്തിയാക്കുന്നവർക്ക് എം എസ് സി , എം എ , എം കോം തലങ്ങളിൽ ഒരു വര്ഷം പഠിച്ചാൽ മതി . ഒരു വർഷത്തിനുള്ളിൽ 40 ക്രെടിട്സ് പൂർത്തിയാക്കിയാൽ മാസ്റ്റേഴ്സ് നേടാവുന്നതാണ് .പി ജി കോഴ്‌സുകൾ പൊതുവായി മാസ്റ്റർ ഓഫ് സയൻസ് എം എസ് എന്നാണ് പറയുന്നത്.