നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിന്റെ പഞ്ച്കുല യൂണിറ്റിൽ ട്രെയിനി എ ൻജിനീയറുടെയും പ്രോജക്ട് എന്ജിനീയറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 88 ഒഴിവുണ്ട്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് അവസരം. താത്കാലിക നിയമനമാണ്. ഒഴിവുകള്: ട്രെയിനി എന്ജിനീയർ 55 (ഇലക്ട്രോണിക്സ് 33,മെക്കാനിക്കൽ 22), പ്രോജക്ട് എന്ജിനീയർ 83 (ഇലക്ട്രോണിക്സ് 16, മെക്കാനിക്കൽ 17) യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിൽ നാലുവ ർഷത്തെ ഫുള്ടൈം ബി.ഇ./ ബി.ടെക്. (എസ്.സി., എസ്.ടി.,ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്മാർക്ക് മതി ). പ്രോജക്ട് എന്ജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ രണ്ടുവർഷത്തെ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം.അവസാന തീയതി: ഒക്ടോബർ 27. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം http://mioongwww.belindia.in.