മഹാത്മാ ഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കും ട്രെയിനിംഗ് കൊളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കും ഒന്നാം അലോട്ട്മെൻറ് ലഭിച്ചവർക്ക് പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമയപരിധി ഒക്ടോബർ 20 ന് വൈകിട്ട് 4 വരെ നീട്ടി. ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ടുമെൻറിൽ അപേക്ഷിക്കുന്നതിന് ഒക്ടോബർ 20 ന് വൈകിട്ട് 3 വരെ അവസരമുണ്ടായിരിക്കും.