കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ 6 മാസത്തെ ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിങ് ) 31 വരെ അപേക്ഷിക്കാം. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. യോഗ്യത: ഡിഗ്രി. പ്രായപരിധിയില്ല. ഇന്റർവ്യൂ വഴിയാണ് പ്രവേശനം. വെബ്സൈറ്റ്:www. keralamediaacademy.org. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി– 30. ഇമെയിലിൽ അയയ്ക്കാൻ kmanewmedia @gmail.com . ഫോൺ: 0484 2422275, 0471 2726275.