തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻറെ വിവിധ സ്കോളർഷിപ്പിലേക്ക് കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.ഒറ്റപെൺകുട്ടികൾക്കായുള്ള പിജി ഇന്ദിരാഗാന്ധി സ്കോളർഷിപ്, യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർമാർക്കായുള്ള പിജി സ്കോളർഷിപ്, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾക്കായുള്ള പിജി സ്കോളർഷിപ്, വടക്ക് കിഴക്കൻ മേഖലയ്ക്കുള്ള ഇഷാൻ ഉദയ് സ്പെഷ്യൽ സ്കോളർഷിപ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.
ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്ന (ഒറ്റപെൺകുട്ടി)വർക്കാണ് പിജി ഇന്ദിരാഗാന്ധി സ്കോളർഷിപ്.
സ്കോളർഷിപ്പുകളുടെ എണ്ണം: 3,000.
യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർമാർക്കുള്ള യുജിസി സ്കോളർഷിപ് ബിരുദ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബിരുദാനന്തര കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ളതാണ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർമാർക്കുള്ള പിജി സ്കോളർഷിപ്.
സ്കോളർഷിപ്പുകളുടെ എണ്ണം: 3,000.
പ്രൊഫഷണൽ കോഴ്സുകളിൽ പിജിക്ക് പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കുള്ളതാണ് യുജിസിയുടെ പിജി സ്കോളർഷിപ് (എസ്, എസി)പദ്ധതി. സ്കോളർഷിപ്പുകളുടെ എണ്ണം: 1,000
ഇന്ത്യയിലെ വടക്ക് കിഴക്കൻ മേഖലയിലെ വിദ്യാർഥികൾക്കുള്ള പ്രത്യേക സ്കോളർഷിപ് പദ്ധതിയാണ് ഇഷാൻ ഉദയ്. സ്കോളർഷിപ്പുകളുടെ എണ്ണം: 10,000.
ദേശീയ സ്കോളർഷിപ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: https://nationalscholarshipportal, www.ugc. ac.in,
ഹെൽപ്ലൈൻ: 0120 -6619540