ന്യൂഡൽ : സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ടേം ഒന്ന് ബോർഡ് പരീക്ഷകൾ ഓഫ് ലൈനായി നവംബർ , ഡിസംബർ മാസങ്ങളിൽ നടക്കും. പരീക്ഷാ തീയതികൾ ഒക്ടോബർ 18ന് പ്രസിദ്ധീകരിക്കും. 90 മിനിറ്റുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. രാവിലെ 11.30ന് പരീക്ഷ ആരംഭിക്കും. മാർച്ച് – ഏപ്രിൽ 2022ലാണ് രണ്ടാമത്തെ ടേം പരീക്ഷ. ഇതിൽ ഒബ്ജക്ടീവ് ടെപ്പും, വിവരണാത്മക രീതിയിലുമുള്ള ചോദ്യങ്ങളുമായിരിക്കും. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുട ർന്ന് കഴിഞ്ഞ സിബിഎസ്എസി പത്ത്, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു.