മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിലെ എം.എസ് സി. ഫിസിക്സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിൽപ്പെട്ടവരുടെ ഒരു സീറ്റൊഴിവുണ്ട്. സർവകലാശാല ക്യാറ്റ് 2021 പരീക്ഷയിൽ യോഗ്യത നേടിയ അർഹരായ വിദ്യാർതികൾ അസൽ യോഗ്യതാ രേഖകളുമായി ഒക്ടോബർ 18ന് ഉച്ചകഴിഞ്ഞ് മൂന്നിനകം പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് പഠനവിഭാഗവുമായി ബന്ധപ്പെടുക. ഫോൺ: 0481-2731043, ഇമെയിൽ: spap@mgu.ac.in