ന്യൂഡൽഹി ∙ സർവകലാശാല വകുപ്പുകളിലെ അസി. പ്രഫസർ നിയമനത്തിനു 2023 ജൂലൈ 1 മുതൽ പിഎച്ച്ഡിയാകും അടിസ്ഥാന യോഗ്യതയെന്നു വ്യക്തമാക്കി യുജിസി വിജ്ഞാപനം പുറപ്പെടുവിച്ചു.
സർവകലാശാലാ / കോളജ് അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത ഈ വർഷം മുതൽ പിഎച്ച്ഡിയാക്കാനുള്ള തീരുമാനം വേണ്ടത്ര ഉദ്യോഗാർഥികളില്ലെന്ന കാരണത്താൽ കേന്ദ്രസർക്കാർ നേരത്തേ മരവിപ്പിച്ചിരുന്നു. സർവകലാശാലകളിൽ നടപ്പാക്കിയ ശേഷമാകും കോളജുകൾക്കു വ്യവസ്ഥ ബാധകമാക്കുക. അതുവരെ യുജിസി–നെറ്റ് അടിസ്ഥാന യോഗ്യതയായി തുടരും.