വിദേശത്ത് എംബിബിഎസ് യോഗ്യത നേടിയ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ റജിസ്ട്രേഷൻ നേടി പ്രാക്ടീസ് ചെയ്യാനാവശ്യമായ എഫ്എംജിഇ (Foreign Medical Graduate Examination) എന്ന സ്ക്രീനിങ് ടെസ്റ്റ് ഡിസംബർ 12നു നടത്തുമെന്നു നാഷനൽ ബോർഡ് ഓഫ് എജ്യുക്കേഷൻ (www.nbe.edu.in) അറിയിച്ചു. നവംബർ 3 വരെ ഓൺലൈൻ
അപേക്ഷ സ്വീകരിക്കും. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നു മെഡിക്കൽ ബിരുദം നേടിയവർ പരീക്ഷയെഴുതേണ്ട. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.