ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ 114 മുൻനിര
സ്ഥാപനങ്ങളിലെ ബിടെക്, ബിഇ ഉൾപ്പെടെയുള്ള പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ഇന്നുമുതൽ. ജോയിൻറ് സീറ്റ് അലൊക്കേഷൻ അതോറിറ്റിക്കാണ് (ജോസ) നടപടികളുടെ ചുമതല: http://josaa.nic.in. ഐഐടികളിലെ ബിആർക് ചോയ്സ് ഫില്ലിങ് ആർക്കിടെക്ചർ അഭിരുചിനിർണയ പരീക്ഷാഫലം വരുന്ന 22 മുതലാണ്. 27നാണ് ആദ്യ റൗണ്ട് അലൊക്കേഷൻ. ജെഇഇ മെയിനിൽ യോഗ്യത നേടിയവർക്ക് ഐഐടികളൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും (എൻഐടി+) ഒരുമിച്ചു രജിസ്റ്റർ ചെയ്യാം. ഐഐടി പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് സ്കോർ വേണം.ഒരു പ്രോഗ്രാമും ഇൻസ്റ്റിറ്റ്യൂട്ടും ചേർത്ത് ജോസയിൽ ‘അക്കാദമിക് പ്രോഗ്രാം’ എന്നു പറയും.
ഐഐടികളിലേക്കും അർഹതയുള്ളവർക്ക് അവയോടൊപ്പം എൻഐടി+ കലർത്തിയും ചോയ്സ് ഫില്ലിങ് നടത്താം.എത്ര ചോയ്സുകൾ വേണമെങ്കിലും സമർപ്പിക്കാം. ഇവ ലോക്ക് ചെയ്യണം. ഇല്ലെങ്കിൽ സമയം തീരുമ്പോൾ, അവസാനമായി സേവ് ചെയ്തു കിടക്കുന്ന ചോയ്സുകൾ തനിയേ ലോക്ക്ഡ് ആകും.