ഐ.ഐ.ടി.കൾ നടത്തുന്ന രണ്ടുവർഷ ഫുൾടൈം മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ പ്രവേശനയോഗ്യത അതതു സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ള ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം. അവസാന തീയതി സ്ഥാപന വെബ് സൈറ്റിൽ ലഭിക്കും. കാറ്റ് സ്കോർ പരിഗണിച്ചാകും അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.