കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL) ഇപ്പോള്‍ Ship Draftsman Trainee തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസും ഡിപ്ലോമയും ഉള്ളവര്‍ക്ക് Ship Draftsman Trainee പോസ്റ്റുകളിലായി മൊത്തം 76 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ തുടക്കക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 5 മുതല്‍ 2023 ഏപ്രില്‍ 19 വരെ അപേക്ഷിക്കാം.