കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ടിഐഎഫ്ആറിന്റെ (ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്) ഭാഗമായ ബെംഗളൂരു എൻസിബിഎസ് ( www.ncbs.res.in) JGEEBILS (ജോയിന്റ് ഗ്രാജ്വേറ്റ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ബയോളജി & ഇന്റർഡിസിപ്ലിനറി ലൈഫ് സയൻസസ്) എന്ന പൊതു എൻട്രൻസ് പരീക്ഷയ്ക്ക് നവംബർ 7 വരെhttp://univ.tifr.res.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൊച്ചി, കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയടക്കം വിവിധ കേന്ദ്രങ്ങളിൽ ഡിസംബർ 12ന് (ഞായർ) 2.30 മുതൽ 2 മണിക്കൂർ പരീക്ഷ നടക്കും .