ജോയിൻറ് എൻട്രൻസ് എക്സാം നടക്കുന്ന ദിവസങ്ങളിലെ പ്ലസ്ടൂ പരീക്ഷകൾ മാറ്റി.ഏപ്രിൽ 18ന് നടത്താൻ തീരുമാനിച്ചിരുന്ന ഇംഗ്ലീഷ് (പാർട് 1) പരീക്ഷ ഏപ്രിൽ 23ലേക്കും,ഏപ്രിൽ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇക്കണോമിക്സ്,ഫിസിക്സ് പരീക്ഷകൾ ഏപ്രിൽ 26 ലേക്കുമാണ് മാറ്റിയിരിക്കുന്നത്.അതേസമയം ഈ പരീക്ഷകളുടെ സമയത്തിന് മാറ്റമുണ്ടാകില്ല.