പ്ലസ് വൺ പ്രവേശന അപേക്ഷയോടൊപ്പം കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.മഴക്കെടുതിയെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും വിദ്യാർത്ഥികൾക്ക് ഓഫിസിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാകാൻ ഇടയുള്ളതിനാലുമാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.
പ്ലസ് വൺ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10.