സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഈ മാസം 21 മുതൽ തുറക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി 19, 20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരവും നടത്താൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. അതേസമയം ഒരുക്കങ്ങൾ വിലയിരുത്താനായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്ന് കലക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.