ശ്രേഷ്ഠ നെറ്റ്സ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.അടുത്തമാസം 17നാണ് പരീക്ഷ നടത്തപ്പെടുക.
എന്താണ് ശ്രേഷ്ഠ?
കഴിവുള്ള പാവപ്പെട്ട വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കുന്നതിനായി കേന്ദ്രസർക്കാർ തുടങ്ങിയ പദ്ധതിയാണ് ശ്രേഷ്ഠ.ഈ പദ്ധതി ആധാരമാക്കി 9,11 ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ശ്രേഷ്ഠ നെറ്റ്സ് എന്ന പരീക്ഷയും നടത്താറുണ്ട്.നാഷണൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷയുടെ നടത്തിപ്പിൻെറ ചുമതല.
ഈ വർഷത്തെ ശ്രേഷ്ഠ നെറ്റ്സ് പരീക്ഷ 78 കേന്ദ്രങ്ങളിൽ വെച്ചായിരിക്കും നടത്തപ്പെടുക.കേരളത്തിൽ തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നീ മൂന്നു കേന്ദ്രങ്ങളുണ്ട്.
താത്പര്യമുള്ള വിദ്യാർഥികൾ ഏപ്രിൽ 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.shreshta.nta.nic.in