ന്യൂഡൽഹി :4 വർഷത്തെ ബിഎഡ് കോഴ്സ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ വിജ്ഞാപനം ചെയ്തു. 2022 – 23 അദ്ധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന ഈ കോഴ്സ് ഇനി രാജ്യ വ്യാപകമാക്കും
ബിഎ, ബികോം, ബിഎസ്സി എന്നീ എല്ലാ സ്ട്രീമുകളിലും ഈ കോഴ്സ് ഉണ്ടാകും.
പിജി കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു വർഷത്തെ ബിഎഡ് കോഴ്സ് ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 4 വർഷത്തെ ബിഎഡ് കോഴ്സിന് ഒരു കോളേജിൽ 50 സീറ്റാണ് ഉണ്ടാവുക