NITIE| മുംബൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ പഠിക്കാം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് രംഗത്തെ രാജ്യത്തെ തന്നെ മികച്ച സ്‌ഥാപനമായ മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ (നിറ്റി)
പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. 2023-25 ബാച്ചിലേക്കുള്ള ദ്വിവത്സര പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാനവസരം. 2023 ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
വിവിധ പ്രോഗ്രാമുകൾ
1.ഇൻ‍ഡസ്ട്രിയൽ മാനേജ്‌മെന്റ് (PGDIM)
2.സസ്റ്റെയിനബിലിറ്റി മാനേജ്‌മെന്റ് (PGDSM)
പൊതുയോഗ്യത മാനദണ്ഡം
60% മാർക്കോടെ ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ് / ടെക്‌നോളജി ബിരുദമാണ്, അടിസ്ഥാനയോഗ്യത. എന്നാൽ പട്ടികജാതി/പട്ടിക വർഗ്ഗ / ഭിന്നശേഷി വിഭാഗക്കാർക്ക് 55% മാർക്ക് മതി . ഇപ്പോൾ അവസാന വർഷത്തിൽ പഠിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ 2023 സെപ്റ്റംബർ 30നകം അവർക്ക് പരീക്ഷാഫലം സമർപ്പിക്കാൻ സാധിക്കണം. ഇതുകൂടാതെ ഓരോ പ്രോഗ്രാമിനും നിർദ്ദിഷ്ട അഭിരുചി പരീക്ഷകളും പാസ്സായിരിക്കണം.
PGDIM(ഇൻ‍ഡസ്ട്രിയൽ മാനേജ്‌മെന്റ്)
എൻജിനീയറിംഗ് ബിരുദത്തിനു പുറമേ, എംഎസ്‌സി (മാത്‌സ് / സ്റ്റാറ്റിസ്റ്റിക്സ്), 5–വർഷ മാത്‌സ് & കംപ്യൂട്ടിങ് ‍ഡ്യുവൽ ഡിഗ്രി, 4–വർഷ ബിഎസ് / ബിടെക് (ഇക്കണോമിക്സ്) എന്നീ യോഗ്യതകളുള്ളവരേയും പരിഗണിക്കും. ഇതു കൂടാതെ ഐ.ഐ.എം. ക്യാറ്റ് സ്കോറും വേണം.
PGDSM (സസ്റ്റെയിനബിലിറ്റി മാനേജ്‌മെന്റ്)
അടിസ്ഥാനയോഗ്യതക്കു പുറമെ, ക്യാറ്റ്, ജിആർഇ, ജിമാറ്റ് എന്നീ അഭിരുചി പരീക്ഷകളിലൊന്നിലെ സ്കോറും നിർബന്ധമായും വേണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
www.nitie.ac.in

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick